സി പി ഐ കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി ഐ വി ശശാങ്കന് അന്തരിച്ചു

കോഴിക്കോട്: സി പി ഐ കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി ഐ വി ശശാങ്കന് (68) നിര്യാതനായി . പ്രമുഖ സംവിധായകന് ഐവി ശശിയുടെ സഹോദരനാണ് . രണ്ടു തവണയായി 15 വര്‍ഷത്തിലധികം സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായിരുന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായും ദീര്‍ഘ കാലം പ്രവര്‍ത്തിച്ചു.
കേരകര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റും ആള് ഇന്ത്യ കോക്കനട്ട് ഗ്രോവേഴ്സ് ഫെഡറേഷന് ജനറല്‍ സെക്രട്ടറിയുമായിരുന്നു. എഐഎസ്എഫിലൂടെ പൊതു പ്രവര്‍ത്തന രംഗത്തെത്തിയ ഐ.വി എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് , ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സി. അച്ചുതമേനോന് മുഖ്യമന്ത്രിയായ കാലത്ത് തന്റെ 28- വയസിലാണ് ഐ.വി. ശശാങ്കന് ആദ്യമായി പാര്‍ട്ടി ജില്ലാ സെക്രട്ടറി ആകുന്നത്. മൂന്നു പ്രാവശ്യം തുടര്‍ച്ചയായി ജില്ലാ സെക്രട്ടറി പദം അലങ്കരിച്ചു. ഇ.കെ. വിജയന് ശേഷം ഒരിക്കല്‍ കൂടി ജില്ലാ സെക്രട്ടറി ആയി.

ഭാര്യ ആശ ശശാങ്കന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആണ്. മക്കള്‍: ശ്രുതി, ശ്രാവണ്‍. മരുമകന്: നിഖില്‍ മോഹന്‍. കോഴിക്കോട് അത്താണിക്കല്‍ സ്വദേശിയാണ്.

