സി.ഡി. പ്രകാശനം ചെയ്തു

കൊയിലാണ്ടി: നടേരി ആഴാവില്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഭക്തിഗാന സി.ഡി.പ്രകാശനം ചെയ്തു. സിജു കെ.ഡി.നടേരിയും, വേണുഗോപാല്‍ കാവുവട്ടവും രചിച്ച് പാലക്കാട് പ്രേംരാജ് ഈണം പകര്‍ന്ന ഭക്തിഗാനങ്ങള്‍ തേജലക്ഷ്മി, മേഘ്‌ന എസ്.നായര്‍, അജിത് തറോല്‍ എന്നീ കുട്ടികളാണ് ആലപിച്ചത്.
മൂത്താട്ടില്‍ നാരായണന്‍ നായര്‍ ക്ഷേത്രം തന്ത്രി എരഞ്ഞോളി ഇല്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചുകൊണ്ട് സി.ഡി.പ്രകാശനം ചെയ്തു. ചെറിയോമനന്‍നായര്‍, ഷാജു പിലാക്കാട് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗാനാലാപനം നടന്നു.
