സി.ഒ.എ ജില്ലാ സമ്മേളനം സംഘാടകസമിതി രൂപീകരിച്ചു

കൊയിലാണ്ടി: കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പതിമൂന്നാമത് കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ സ്വാഗതസംഘം രൂപീകരണ യോഗം നടന്നു. കെ സി ബി എൽ മാനേജിങ്ങ് ഡയറക്ടർ രാജ്മോഹൻ മാമ്പ്ര ഉദ്ഘാടനം നിർവഹിച്ചു. ജനറൽ കൺവീനറായി സി ഒ എ ജില്ലാ സെക്രട്ടറി ഒ. ഉണ്ണികൃഷ്ണനെയും സ്വാഗത സംഘം കൺവീനറായി ജില്ലാ പ്രസിഡണ്ട് അഫ്സൽ പി. പി യെയും ചെയർമാനായി വിനോദ് കുമാറിനെയും തിരഞ്ഞെടുത്തു.

വിവിധ മേഖലകളിൽ നിന്നും യോഗത്തിൽ പങ്കെടുത്ത ഓപ്പറേറ്റർമാരെ ഉൾപ്പെടുത്തി 51 അംഗ കമ്മറ്റിക്ക് രൂപം നൽകി യോഗത്തിന് സംസ്ഥാന വൈസ് പ്രസിഡണ്ട് എം മൻസൂർ, കേരള വിഷൻ ചാനൽ ഡയറക്ടർ എ സി നിസ്സാർ ബാബു, ജില്ലാ ജോ: നെക്രട്ടറി സത്യനാഥൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. സമ്മേളനം ഡിസംബർ 30 ന് കോഴിക്കോട് നളന്ദ ഹോട്ടലിൽ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.


