സി.ഐ.ടി.യു നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു

കൊയിലാണ്ടി> സി.ഐ.ടി.യു കോഴിക്കോട് ജില്ല സമ്മേളനത്തിന്റെ ഭാഗമായി വർഗ്ഗീയതക്കെതിരെ വർഗ്ഗഐക്യം എന്ന മുദ്രാവാക്യമുയർത്തി കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. സി.പി.എം നേതാവും പ്രഭാഷകനുമായ കന്മന ശ്രീധരൻമാസ്റ്റർ സെമിനാർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സി. കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു. മുൻ നേതാവും സജീവ പ്രവർത്തകനുമായിരുന്ന സി.ആർ നായർ ഉൾപ്പെടെ പതിമൂന്ന് പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. കെ. സുകുമാരൻ, സി.ആർ നായർ തുടങ്ങിയവർ സംസാരിച്ചു. ടി. ഗോപാലൻ സ്വാഗതവും, എം. പത്മനാഭൻ നന്ദി പറഞ്ഞു.
