KOYILANDY DIARY.COM

The Perfect News Portal

സിറ്റി ഗ്യാസ് പദ്ധതിക്ക് ഇന്ന് കൊച്ചിയില്‍ തുടക്കമാകും

കൊച്ചി: ഗാര്‍ഹിക പാചകത്തിനുളള ,ദ്രവീകൃത പ്രകൃതി വാതകം പൈപ്പുകളിലൂടെ വീടുകളിലും ഫ്ലാറ്റുകളിലും എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. കളമശേരിയിലെ കൊച്ചി മെഡിക്കല്‍ കോളജിലും സമീപത്തെ പത്ത് വീടുകളിലുമാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്.

ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. പുതുവൈപ്പ് എല്‍ എന്‍ജി ടെര്‍മിനലില്‍ നിന്ന് എത്തിക്കുന്ന ദ്രവീകൃത പാചകവാതകം, ഗെയിലിന്‍റെ പൈപ്പ് ലൈനിലൂടെയാണ് കളമശേരിയില്‍ എത്തിക്കുന്നത്. അടുത്തഘട്ടത്തില്‍ നഗരത്തിലെ വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കുംകൂടി പദ്ധതി വ്യാപിപ്പിക്കും.

Share news