സിപിഐ എം പനങ്ങാട് ലോക്കല്‍കമ്മിറ്റി ഓഫീസ് ആര്‍എസ്എസുകാര്‍ തകര്‍ത്തു

ബാലുശേരി > സിപിഐ എം പനങ്ങാട് ലോക്കല്‍കമ്മിറ്റി ഓഫീസ് ആര്‍എസ്എസുകാര്‍ തകര്‍ത്തു. വട്ടോളി ബസാറില്‍ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഇ എം എസ് സ്മാരകമന്ദിരമാണ് ആര്‍എസ്എസുകാര്‍ തകര്‍ത്തത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണം. മുന്‍ഭാഗത്തെ രണ്ട് ജനല്‍ച്ചില്ലുകളും അക്രമികള്‍ അടിച്ചുതകര്‍ത്തു. വാതില്‍ ആയുധമുപയോഗിച്ച് കൊത്തിക്കീറി.
ബാലുശേരി സി.ഐ. കെ സുഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ്, തകര്‍ത്ത ഓഫീസ് പരിശോധിച്ചു. സിപിഐ എം ലോക്കല്‍സെക്രട്ടറി ആര് കെ മനോജിന്റെ പരാതിയില്‍ കേസെടുത്തു. പാര്‍ടി ജില്ലാ കമ്മിറ്റി അംഗം വി. എം കുട്ടികൃഷ്ണന്, ഏരിയാ സെക്രട്ടറി ഇസ്മയില്‍ കുറുമ്പൊയില്‍ എന്നിവര്‍ തകര്‍ത്ത ഓഫീസ് സന്ദര്‍ശിച്ചു.

ബാലുശേരിയിലെ അക്രമത്തിന് പരിഹാരമുണ്ടാക്കുന്നതിന് ഡിവൈഎസ്പി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. സ്ഥിരം സമാധാനകമ്മിറ്റി രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുന്നതിനിടെയാണ് അക്രമം. കലാപമഴിച്ചുവിടാനുള്ള നീക്കമാണ് ബാലുശേരി മേഖലയില്‍ ആര്‍എസ്എസ് നടത്തുന്നത്. സമാധാനം നിലനിര്‍ത്താന്‍ ബിജെപിയും ആര്‍എസ്എസും ഉള്‍പ്പെടെയുള്ള മുഴുവന്‍ രാഷ്ട്രീയകക്ഷികളും ഒന്നിച്ചെടുത്ത തീരുമാനമാണ് ആര്‍എസ്എസും ബിജെപിയും കാറ്റില്‍പറത്തിയത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ബാലുശേരി, പനങ്ങാട് മേഖലയില്‍ അശാന്തി വിതയ്ക്കാനുള്ള ആര്‍എസ്എസ്-ബിജെപി നീക്കത്തില്‍ സിപിഐ എം പനങ്ങാട് ലോക്കല്‍കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വട്ടോളിയില്‍ പ്രകടനം നടന്നു.

