KOYILANDY DIARY.COM

The Perfect News Portal

സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകം; ആര്‍എസ്‌എസ് നേതൃത്വത്തിന് കൃത്യമായ പങ്ക്: പി ജയരാജന്‍

കണ്ണൂര്‍: അക്രമസംഭവങ്ങളില്‍ ആര്‍എസ്‌എസിനെ സംരക്ഷിക്കുന്ന നിലപാടാണ് മാഹി പൊലീസ് സ്വീകരിക്കുന്നതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. മാഹി പള്ളൂരില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗവും മാഹി മുന്‍ നഗരസഭാ കൗണ്‍സിലറുമായിരുന്ന കണ്ണിപ്പോയില്‍ ബാബു എന്ന കെ പി ദിനേശ് ബാബുവിനെ അതിനിഷ്ഠൂരമായി കഴുത്തറുത്താണ് ആര്‍എസ്‌എസ് സംഘം കൊലപ്പെടുത്തിയത്.

കഴിഞ്ഞ കുറേ നാളുകളായി കണ്ണൂര്‍ ജില്ലയില്‍ നല്ല സമാധാന അന്തരീക്ഷമാണ് നിലനിന്നിരുന്നത്. അതിന് ഭംഗം വരുത്തിക്കൊണ്ടാണ് ആര്‍എസ്‌എസ് സംഘം നിഷ്ഠൂരമായ ഈ കൊലപാതകം നടത്തിയിരിക്കുന്നത്.

ഒന്നര വര്‍ഷം മുന്‍പ് ബാബുവിനു നേരെ വധശ്രമമുണ്ടായിരുന്നു. അതില്‍ പോണ്ടിച്ചേരി ഗവണ്മെന്റിനു കീഴിലുള്ള മാഹി പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല. മാഹി പൊലീസ് ആര്‍എസ്‌എസിനെ സഹായികുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതിന്റെ ഫലമായി കൂടിയാണ് ഈ കൊലപാതകം.

Advertisements

ആര്‍എസ്‌എസ് നേതൃത്വത്തിന് കൊലപാതകത്തില്‍ കൃത്യമായ പങ്കുണ്ട്. അതിനെക്കുറിച്ച്‌ അന്വേഷിക്കണം. നാടിന്റെ സമാധാനം തകര്‍ക്കുന്ന ആര്‍എസ്‌എസ് അതിന്റെ കൊലക്കത്തി താഴെവെക്കാന്‍ ഒരുങ്ങില്ല ഈ കൊലപാതകത്തിലൂടെ തെളിയുന്നത്.

ഈ നീക്കങ്ങള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളുടെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. മാഹി പൊലീസിന്റെ ഫലപ്രദമായ അന്വേഷണമാണ് സിപിഐഎം ആവശ്യപ്പെടുന്നതെന്നും പി ജയരാജന്‍ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *