സിപിഐഎം ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കോട്ടയം : മതേതരത്വം തകര്‍ക്കാന്‍ ബിജെപി നടത്തുന്ന കുപ്രചരണങ്ങള്‍ക്കെതിരെ സിപിഐഎം ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. സിപിഐഎം കാഴ്ചപ്പാടുകളോട് അനുഭാവം പുലര്‍ത്തുന്ന നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസായിരുന്നു ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
മാര്‍ കൂറിലോസിനെ കൂടാതെ ശബരി മല മുന്‍ മേല്‍ശാന്തി എസ് സി ശങ്കരന്‍, താഴത്തങ്ങാടി ജുമാമസ്ജിത് ഇമാം സിറാജുദ്ദീന്‍, മറ്റു മതനേതാക്കള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ബിജെപി ജനരക്ഷാ മാര്‍ച്ച് ജില്ലയില്‍ എത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു സിപിഐഎം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

ബിജെപി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച മാര്‍ കൂറിലോസ് രാജ്യം ഫാസിസത്തിലേക്ക് വഴിമാറിയെന്ന് കുറ്റപ്പെടുത്തി. കേരളത്തിന്റെ മതേതര പാരമ്ബര്യവും സംസ്കാരവും മനസ്സിലാക്കതെയാണ് അമിത് ഷാ ഉള്‍പ്പടെയുള്ളവര്‍ സംസ്ഥാനത്തെക്കുറിച്ച് ദുഷ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

