KOYILANDY DIARY.COM

The Perfect News Portal

സിപിഐ(എം) കൊയിലാണ്ടി ഏരിയാ സെക്രട്ടറിയായി ടി.കെ. ചന്ദ്രൻ മാസ്റ്ററെ തെരഞ്ഞെടുത്തു

കൊയിലാണ്ടി: സിപിഐ(എം) കൊയിലാണ്ടി ഏരിയാ സെക്രട്ടറിയായി ടി.കെ. ചന്ദ്രൻ മാസ്റ്ററെ തെരഞ്ഞെടുത്തു. രണ്ട് ദിവസമായി നഗരസഭ ഇ.എം.എസ്. ടൌൺഹാളിൽ എം. കുമാരൻ മാസ്റ്റർ നഗറിൽ വെച്ച് നടന്ന സമ്മേളനത്തിലാണ് ടി. കെ. ചന്ദ്രൻ മാസ്റ്ററെ ഐക്യകണ്ഠേന തെരഞ്ഞെടുത്തത്. 21 ആംഗ ഏരിയാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. നിലവിൽ സിഐടിയു കൊയിലാണ്ടി ഏരിയാ വൈസ് പ്രസിഡണ്ടും സിപിഎം ഏരിയാ കമ്മിറ്റി് അംഗവുമായിരുന്നു. രണ്ട് തവണ കൊയിലാണ്ടി നഗരസഭയുടെ വൈസ് ചെയർമാനായും പ്രവർത്തിച്ചു. ഡിവൈഎഫ്ഐ. മുൻ കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. കൊയിലാണ്ടി സഹകരണ ആശുപത്രിയുടെ ഡയറക്ടറും തെരുവോരതൊഴിലാളി യൂണിയൻ സിഐടിയും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ടി.കെ. ചന്ദ്രൻ മാസ്റ്റർ.

ഏരിയാ കമ്മിറ്റി അംഗങ്ങൾ

ടി.കെ. ചന്ദ്രൻ മാസ്റ്റർ, എ.എം. സുഗതൻ, സി. അശ്വനിദേവ്, പി. ബാബുരാജ്, പി.കെ. ബാബു, കെ. രവീന്ദ്രൻ, കെ. സത്യൻ, കെ. ഷിജു, ടി.വി. ഗിരിജ, എൽ.ജി. ലിജീഷ്, എ. സി. ബാലകൃഷ്ണൻ, പി.സി. സതീഷ് ചന്ദ്രൻ, എം. നൌഫൽ, ബേബി സുന്ദരരാജ്, കെ.ടി. സിജേഷ്, ആർ,കെ. അനിൽ കുമാർ, ബി.പി. ബബീഷ്, എൻ.കെ. ഭാസ്ക്കരൻ, പി.വി. അനുഷ, അനിൽ പറമ്പത്ത്, വി.എം ഉണ്ണി എന്നിവരാണ് ഏരിയാ കമ്മിറ്റി അംഗങ്ങൾ. പ്രമേയങ്ങൾ ഉൾപ്പെടെ അജണ്ടകൾ പൂർത്തിയാക്കി സമ്മേളനം ഉച്ചക്ക് പിരിയും. സംസ്ഥാന, സെക്രട്ടറിയേറ്റ് അംഗം ടി.പി. രാമകൃഷ്ണൻ, മറ്റ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടരിയേറ്റ് അംഗങ്ങൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് സമ്മേളന നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *