സിപിഎെഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: ജില്ലയില്‍ അക്രമത്തിന് കോപ്പുകൂട്ടി വീണ്ടും ആര്‍എസ്എസ്. സിപിഎെഎം നേതാവിന്റെ വീടിന് നേരെ ഇന്നലെ രാത്രി ബോംബേറ് നടന്നു. സിപിഎെഎം വടകര നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കാനപ്പള്ളി ബാലന്റെ വീടിന് നേരെയാണ് ബോംബേറ് നടന്നത്. അക്രമത്തില്‍ വീടിന്റെ ചുമരിനും വാതിലിനും ജനല്‍പാളികള്‍ക്കും കോടുപാടുകള്‍ സംഭവിച്ചു.
വീടിന്റെ മുകള്‍ നിലയിലേക്കെറിഞ്ഞ പ്രഹരശേഷിയുള്ള ബോംബ് പൊട്ടി വാതിലും ജനല്‍ചില്ലുകളും തകര്‍ന്നു. സംഭവം നടക്കുമ്ബോള്‍ മുകള്‍ നിലയില്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

ശബ്ദം കേട്ട് പ്രദേശവാസികള്‍ എത്തുമ്ബോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. പിന്നില്‍ ആര് എസ് എസ് ആണെന്ന് സി പി ഐ (എം) വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അക്രമത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഎെഎം ആരോപിച്ചു. കോഴിക്കോട് ജില്ലയില്‍ തന്നെ പയ്യോളിയില്‍ ഇന്നലെ രാത്രി സമാനമായ രീതിയില്‍ സിപിഎെഎം പയ്യോളി ഏരിയാ കമ്മിറ്റി അംഗങ്ങളുടെ വീടിന് നേരെയും അക്രമം നടന്നിരുന്നു.

ജില്ലയില്‍ ആസൂത്രിതമായ അത്രമത്തിന് കോപ്പുകൂട്ടുകയാണ് ആര്‍എസ്എസ്. സമാദാനം നിലനില്‍ക്കുന്ന പ്രദേശത്ത് ആസൂത്രിതമായ അക്രമം അഴിച്ചുവിടാന്‍ ശ്രമിക്കുന്ന ആര്‍എസ്എസിന്റെ കുത്സിത ശ്രമങ്ങളെ ജനങ്ങള്‍ തിരിച്ചരിയണമെന്നും. അക്രമികളെ വെളിച്ചത്ത് കൊണ്ടുവരണമെന്നും സിപിഎെഎം ആവശ്യപ്പെട്ടു.
