KOYILANDY DIARY.COM

The Perfect News Portal

സിപിഎം ചട്ടമ്പിസ്വാമി ജയന്തിയും അയ്യങ്കാളി ജയന്തിയും ആഘോഷിക്കുന്നു

കണ്ണൂര്‍:  ശ്രീനാരായണഗുരു ജയന്തിയും ശ്രീകൃഷ്ണ ജയന്തിയും ആഘോഷിച്ചതിനു പിന്നാലെ സിപിഎം  ചട്ടമ്പിസ്വാമി ജയന്തിയും അയ്യങ്കാളി ജയന്തിയും ആഘോഷിക്കുന്നു. നമ്മളൊന്ന് പേരില്‍ ഓഗസ്റ്റ് 24നു ചട്ടമ്പിസ്വാമി ജയന്തി ദിനം മുതല്‍ 28നു അയങ്കാളി ദിനം വരെ വര്‍ഗീയ വിരുദ്ധ പ്രചാരണ പരിപാടിയാണ് സിപിഎം നേതൃത്വം ലക്ഷ്യമിടുന്നത്.

മതപരമായ ആഘോഷങ്ങളുടെ മറവില്‍ ആര്‍എസ്‌എസ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണു ഈ രംഗത്തേക്കുള്ള സിപിഎം ഇടപെടല്‍. ബിജെപി വിട്ടുവന്ന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഗണേശോല്‍സവവും പോഷകസംഘടനകളുടെ നേതൃത്വത്തില്‍ ശ്രീനാരായണഗുരു ജയന്തിയും ആഘോഷിച്ചതിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ബാലസംഘത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണജയന്തിയും ആഘോഷിച്ചിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണു ഈ വര്‍ഷം ചട്ടമ്ബിസ്വാമിയുടെയും അയ്യങ്കാളിയുടെയും ജന്‍മദിനം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആഘോഷിക്കുന്നത്. പരിപാടിയുടെ സന്ദേശമെത്തിക്കാന്‍ കൃഷ്ണപിള്ള ദിനമായ ഓഗസ്റ്റ് 19 മുതല്‍ വിപുലമായ പ്രചാരണപരിപാടിയും സിപിഎം ആസൂത്രണം ചെയ്തിട്ടുണ്ട്.

Advertisements
Share news