KOYILANDY DIARY.COM

The Perfect News Portal

സി.ഐ.ടി.യു. സംസ്ഥാന സമ്മേളനം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട് > തൊഴിലാളി സമരമുന്നേറ്റങ്ങളുടെ നായകപ്രസ്ഥാനമായ സിഐടിയുവിന്റെ സംസ്ഥാന സമ്മേളനത്തിന് ശനിയാഴ്ച പാലക്കാട്ട് തുടക്കമായി. പ്രതിനിധി സമ്മേളനം ശനിയാഴ്ച രാവിലെ മുനിസിപ്പല്‍ ടൌണ്‍ഹാളിലെ സി കണ്ണന്‍ നഗറില്‍ ആരംഭിച്ചു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുത്ത 555 പ്രതിനിധികള്‍ പങ്കെടുക്കുന്നു. രാവിലെ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി. അഖിലേന്ത്യാ പ്രസിഡണ്ട് എ കെ പത്മനാഭനും പങ്കെടുക്കുന്നു.  മൂന്നുനാള്‍ നീളുന്ന സമ്മേളനത്തിന് ആരംഭംകുറിച്ച്‌ വെള്ളിയാഴ്ചയാണ് രക്തപതാക ഉയര്‍ന്നത്.

പൊതുസമ്മേളന നഗരിയായ കോട്ടമൈതാനിയിലെ ഇ ബാലാനന്ദന്‍ നഗറില്‍ സ്വാഗതസംഘം കണ്‍വീനര്‍ പി കെ ശശി എംഎല്‍എ ചെങ്കൊടി ഉയര്‍ത്തി.

കണ്ണമ്പ്രയിലെ രക്തസാക്ഷി കെ ആര്‍ വിജയന്റെ ബലികുടീരത്തില്‍നിന്നുമെത്തിച്ച കൊടിമരത്തില്‍ ഞാങ്ങാട്ടിരിയിലെ രക്തസാക്ഷി അയ്യപ്പന്റെ ബലികുടീരത്തില്‍നിന്നും കൊണ്ടുവന്ന പതാക ഉയര്‍ത്തി. ചുവപ്പു വളന്റിയര്‍മാരുടെ അകമ്പടിയോടെ രക്തസാക്ഷികളുടെ അനശ്വര സ്മരണയുമായി ഉയര്‍ന്ന മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തിലാണ് ചെമ്പതാക ഉയര്‍ന്നത്. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ കെ ദിവാകരന്‍ പതാകയും സംസ്ഥാന സെക്രട്ടറി വി സി കാര്‍ത്യായനി കൊടിമരവും ഏറ്റുവാങ്ങി. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എ പ്രഭാകരനും എം എസ് സ്കറിയയും ദീപശിഖ ഏറ്റുവാങ്ങി. സിഐടിയു ജില്ലാസെക്രട്ടറി എം ഹംസ സ്വാഗതം പറഞ്ഞു.

Advertisements

സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, ജനറല്‍ സെക്രട്ടറി എളമരം കരീം, മന്ത്രി എ കെ ബാലന്‍, മുതിര്‍ന്ന നേതാക്കളായ എം എം ലോറന്‍സ്, കെ എം സുധാകരന്‍, അഖിലേന്ത്യാ സെക്രട്ടറി പി നന്ദകുമാര്‍, സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *