KOYILANDY DIARY

The Perfect News Portal

സാരഥ്യം 2016 കെ ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:  ജെ.സി.ഐയും, എസ്. ആര്‍. പൈ ഫൗണ്ടേഷനും, കൊയിലാണ്ടി നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന കൗണ്‍സിലര്‍മാര്‍ക്കുളള ഏകദിന പരിശീലന പരിപാടി സാരഥ്യം 2016 കെ ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഹഷ്‌കോഹട്ട് ഹോട്ടലില്‍ നടന്ന ശില്‍പശാലയില്‍ നഗരസഭാ ചെയര്‍മാന്‍ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വി. കെ. പത്മിനി, വാര്‍ഡ് കൗണ്‍സിലര്‍മാരായ അഡ്വ: കെ. വിജയന്‍, വി . പി. ഇബ്രാഹിംകുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.