KOYILANDY DIARY

The Perfect News Portal

കൊയ്ത്ത് യന്ത്രം നല്‍കി

കൊയിലാണ്ടി> കക്കുളം പാഠശേഖര സമിതിക്ക് കൊയിലാണ്ടി കൃഷിഭവനും നഗരസഭയും ചേര്‍ന്ന് കൊയ്ത്ത് യന്ത്രം കൈമാറി. വിയ്യൂര്‍ അരീക്കല്‍ താഴെ വെച്ച് നടന്ന ചടങ്ങ് നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ചൊളേടത്ത് ബാലന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വി.കെ അജിത, വാര്‍ഡ് കൗണ്‍സിലര്‍ ഒ.കെ ബാലന്‍, അരീക്കല്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ സബ്‌ന സൈനുദ്ദീന്‍ നന്ദി പറഞ്ഞു.