സായഹ്ന ധർണ്ണ നടത്തി

കൊയിലാണ്ടി: പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കൊയിലാണ്ടി മുൻസിപ്പൽ കമ്മിറ്റി സായഹ്ന ധർണ്ണ നടത്തി. ബി.ജെ.പി.ജില്ലാ പ്രസിഡണ്ട്. ടി.പി. ജയചന്ദ്രൻ ഉൽഘാടനം ചെയ്തു വി.കെ.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു.
സി.ടി രാഘവൻ, അഡ്വ.വി.സത്യൻ കെ.പി.മോഹനൻ മാസ്റ്റർ, വിനോദ് വായനാരി, അഖിൽ പന്തലായനി, അതുൽ പെരുവട്ടൂർ, വി.കെ.രാമൻ, വി.കെ. മനോജ്, കൊളാറ ശേഖരൻ, ഒ.മാധവൻ എന്നിവർ സംസാരിച്ചു.

