സാമ്പത്തികാവസ്ഥ വളരെ ദയനീയo; ധവളപത്രം നിയമസഭയില്‍ വെച്ചു

തിരുവനന്തപുരം > സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ വളരെ ദയനീയമാണെന്നു വ്യക്തമാക്കി ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ധവളപത്രം നിയമസഭയില്‍ വെച്ചു. സംസ്ഥാനത്തിന്റെ ദൈനംദിന ചെലവുകള്‍ക്കു പണം കണ്ടെത്തുവാന്‍ സര്‍ക്കാര്‍ വിഷമിക്കുകയാണെന്നു ധവളപത്രത്തില്‍ വ്യക്തമായി പറയുന്നു. നിത്യനിദാന ചെലവു കഴിഞ്ഞു മൂലധനനിക്ഷേപത്തിനു വേണ്ടത്ര പണമില്ല. കരാറുകാരുടെ ബില്ലുകള്‍ 1600 കോടി കുടിശികയാണെന്നും പറയുന്ന ധവളപത്രത്തില്‍ പ്രതിസന്ധി മറികടക്കാനുള്ള നിള്‍ദേശങ്ങളുമുണ്ട്.
നിത്യനിദാന ചെലവു കഴിഞ്ഞ് മൂലധന നിക്ഷേപത്തിന് വേണ്ടത്ര പണം ഇല്ല. അംഗീകൃത പദ്ധതിയുടെ അടങ്കലിനേക്കാള്‍ 10 ശതമാനം കുറവാണ് സമാഹരിക്കുവാന്‍ കഴിയുമെന്ന വിഭവം. തന്‍മൂലം കരാറുകാരുടെ ബില്ലുകള്‍ 1600 കോടി രൂപ ഇപ്പോള്‍ കുടിശികയാണ്. സംസ്ഥാന സമ്പദ്ഘടനയെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മുരടിപ്പിന്റെ കാലത്ത് ധനപ്രതിസന്ധിമൂലം നിര്‍ണ്ണായകമായ ഇടപെടലുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അശക്തമായിരിക്കുന്നു.

എന്നാല്‍ ഇങ്ങനെയൊരു ഗുരുതരമായ സ്ഥിതിവിശേഷം ഇല്ലായെന്നാണ് പ്രതിപക്ഷനേതാവും മുന്‍മുഖ്യമന്ത്രിയും പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് ജനങ്ങളോട് യഥാര്‍ത്ഥസ്ഥിതി വിശദീകരിക്കുന്നതിനായി ധവളപത്രം ഇറക്കുന്നത്. പ്രതിസന്ധിയുടെ കാരണങ്ങള്‍ കത്തിെയാലേ ഈ തെറ്റുകള്‍ നാളെയും ആവര്‍ത്തിക്കില്ല എന്ന് ഉറപ്പുവരുത്തുവാനും പരിഹാര നടപടികള്‍ സ്വീകരിക്കുവാനും കഴിയൂവെന്നും ഐസക് പറഞ്ഞു.

ദൈനംദിന ഇടപാടുകള്‍ക്ക് ട്രഷറിയില്‍ പണമില്ലാത്ത അവസ്ഥയാണ് ഏറെ ബുദ്ധിമുട്ടിക്കുന്നത്. അഥവാ വെയിസ് ആന്റ് മീന്‍സ് ഞെരുക്കമാണ്. എന്നാല്‍ അത്തരമൊരു സ്ഥിതിവിശേഷം ഇല്ല, യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന മാര്‍ച്ച് 31 ന് ട്രഷറിയില്‍ 1643 കോടി രൂപ മിച്ചമുണ്ടായിരുന്നു എന്നാണ് മുന്‍മുഖ്യമന്ത്രിയുടെ അവകാശവാദം.

എന്നാല്‍ ട്രഷറിയില്‍ ബില്ലുകള്‍ കിട്ടിയിട്ടും പണം കൊടുക്കാതെ മാറ്റിവച്ചിരിക്കുന്ന ബില്ലുകള്‍പോലെ അടിയന്തിര അനിവാര്യമായ ചെലവുകള്‍ കിഴിച്ചാല്‍ ആ ദിവസം 173 കോടി രൂപ ട്രഷറിയില്‍ ക്യാഷ് ബാലന്‍സ് കമ്മിയാണ്.
2006 മുതല്‍ 2016 വരെയുള്ള കാലത്തെ ഈ പുതിയ നിര്‍വ്വചന പ്രകാരമുള്ള ട്രഷറി ക്യാഷ് ബാലന്‍സിന്റെ കണക്കുകളും ധവളപത്രത്തില്‍ നല്‍കിയിട്ടുണ്ട്. ഇപ്രകാരം ഓരോ വര്‍ഷവും കുറഞ്ഞുകുറഞ്ഞ് 2015 142 കോടി രൂപയായി. നേരത്തെ സൂചിപ്പിച്ചപ്പോലെ 2016 ആയപ്പോ? 173 കോടി രൂപ കമ്മിയായി.
ഇതിനുപുറമേ അടിയന്തിരമായി കൊടുത്തുതീര്‍ക്കേണ്ട മറ്റു ബാധ്യതകള്‍ ചുരുങ്ങിയത് 10,000 കോടിയെങ്കിലും വരും. പക്ഷേ ട്രഷറി ബില്ലുകളൊന്നും മടങ്ങില്ല. എല്ലാ ബില്ലുകളും ക്യൂവിലാണ്. പണം ഉണ്ടാകുന്ന മുറയ്ക്ക് മാറിക്കിട്ടും. ഇത്തരമൊരു പുതിയ രീതി സമ്പ്രദായം യു.ഡി.എഫ് ഭരണകാലത്ത് ആവിഷ്കരിച്ചതുകാാെണ് ട്രഷറി പൂട്ടാതിരുന്നത്. ഇതേ സമ്പ്രദായം ഇപ്പോഴും തുടരുന്നതിന് തങ്ങളും നിര്‍ബന്ധിതരാണ്. സംസ്ഥാന നികുതി വരുമാനം ഗണ്യമായി വര്‍ദ്ധിപ്പിച്ചുകൊ ക്യൂവിന്റെ ദൈര്‍ഘ്യം കുറയ്ക്കുവാന കഴിയൂ.
വര്‍ദ്ധിച്ചുവരുന്ന റവന്യൂകമ്മിയാണ് മറ്റൊരു പ്രതിസന്ധി. 2001–05 കാലത്തെ യു.ഡി.എഫ് ഭരണം ആരംഭിക്കുമ്പോ? റവന്യൂ കമ്മി 3.34 ശതമാനമായിരുന്നു. ഇത് 2.29 ശതമാനമായി കുറയ്ക്കുന്നതില്‍ അവര്‍ വിജയിച്ചു. അടുത്ത എല്‍ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് (2006–11)റവന്യൂ കമ്മി 1.4 ശതമാനമായി കുറഞ്ഞു. ശരാശരി എടുത്താല്‍ 2001–05 കാലത്ത് 3.45 ശതമാനമായിരുന്ന റവന്യൂകമ്മി 2006–11 കാലത്ത് 1.86 ശതമാനമായി താഴ്ന്നു. യു.ഡി.എഫ് ഭരണകാലത്ത് ചെലവ് കര്‍ശനമായി ഞെരുക്കിക്കൊണ്ടാണ് കമ്മി കുറച്ചതെങ്കില്‍ എല്‍.ഡി.എഫ് ‘വരുമാനം ഗണ്യമായി ഉയര്‍ത്തിക്കാാെണ് കമ്മി കുറച്ചത്.
ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ചെലവ് ഞെരുക്കിയുമില്ല, വരുമാനം കൂട്ടിയതുമില്ല. ഇതുമൂലം സാമ്പത്തിക ദൃഡീകരണ പ്രവണത അപ്രത്യക്ഷമായി. 2015 ആയപ്പോഴേയ്ക്കും റവന്യൂകമ്മി 2.65 ശതമാനമായി ഉയര്‍ന്നു.. ഇനിയുള്ള എല്ലാ വര്‍ഷങ്ങളിലും റവന്യൂകമ്മി തുടര്‍ച്ചയായി വര്‍ദ്ധിച്ച് 2021 ല്‍ 3.5 ശതമാനത്തിന് മുകളിലാകും. എന്നാല 3 ശതമാനമേ ധനഉത്തരവാദിത്വ നിയമപ്രകാരം സംസ്ഥാന സര്‍ക്കാരിന് വായ്പ എടുക്കുവാന്‍ അവകാശമുള്ളൂ. വായ്പാ പണം പൂര്‍ണ്ണമായി വിനിയോഗിച്ചാലും ദൈനംദിന ചെലവിന് പണമുണ്ടാവില്ല എന്നതായിരിക്കും നടപ്പുവര്‍ഷം മുതലുള്ള സ്ഥിതി. അഥവാ പരിപൂര്‍ണ്ണമായ ട്രഷറി സ്തംഭനമാണ് യു.ഡി.എഫ് ഭരണത്തിന്റെ നീക്കിബാക്കിയായി പുതിയ സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്.
ചില ചെലവിനങ്ങളില്‍ ഉണ്ടായിട്ടുള്ള ക്രമാതീതമായ വര്‍ദ്ധനയും അതുപോലെ പണം വകയിരുത്താതെയാണ് ബഡ്ജറ്റ് പ്രസംഗങ്ങളില്‍ ഏതാണ്ട്് 1000 കോടി രൂപ വീതം ഓരോ വര്‍ഷവും പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിവന്നതുംമാണ് പ്രതിസന്ധിക്ക് ആക്കം കുട്ടിയത്. ഇതിനൊക്കെ പുറമേയാണ് ബഡ്ജറ്റില്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കും തസ്തികകള്‍ക്കും സ്കീമുകള്‍ക്കുമൊക്കെ ഓരോ ആഴ്ചയിലും ക്യാബിനറ്റ് യോഗത്തില്‍ തീരുമാനങ്ങള്‍ എടുത്തതും പ്രതിസന്ധി രൂക്ഷമാക്കി.
നികുതി വരുമാനം കുറഞ്ഞതിന് ഒരു കാരണമായി സാമ്പത്തിക മുരടിപ്പിനെ ചൂണ്ടിക്കാണിക്കാമെങ്കിലും സംസ്ഥാന അഭ്യന്തരവരുമാനത്തിലുണ്ടായ കുറവിനേക്കാള്‍ എത്രയോ കൂടുതലാണ് നികുതി വരുമാനത്തിലുണ്ടായ ഇടിവ്. നികുതി നിരക്കുകള്‍ യു.ഡി.എഫ് ‘രണകാലത്ത് ഗണ്യമായി ഉയര്‍ത്തിയതും കണക്കിലെടുക്കേണ്ടതുണ്ട്. അതിലുപരി ഗള്‍ഫ് പണവരുമാനത്തില്‍ ഇതുവരെ ഗണ്യമായ വ?ദ്ധനയാണ് ഉായിട്ടുള്ളത്. അതുകൊണ്ട്് മുരടിപ്പിന്റെ കാര്യം പറഞ്ഞ് തലയൂരാന്‍ യു.ഡി.എഫിന് കഴിയില്ല.
നികുതി ഭരണത്തില്‍ അഴിമതി ലക്ഷ്യംവച്ചുള്ള അനധികൃത ഇടപെടലാണ്.
പ്രത്യാഘാതങ്ങളും പ്രതിവിധികളുംപലിശയ്ക്കും നിശ്ചയിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞില്ല. ഇതുമൂലം ഒരു ശതമാനം അധികവായ്പ അതായത് ഏതാണ്ട് 6500 കോടി രൂപ അധികവായ്പ എടുക്കുവാനുള്ള അവകാശം നഷ്ടപ്പെട്ടുവെന്നും ഐസക് ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍ കേരളം സ്വീകരിക്കാന്‍ പോകുന്ന ധനനയത്തെക്കുറിച്ച് ചില പൊതുസൂചനകള്‍ ധവളപത്രം നല്‍കുന്നുണ്ട്.
പാവങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളിലൊന്നും കുറവുവരുത്താതെ റവന്യൂ ചെലവുകള്‍ നിയന്ത്രിച്ച് നിര്‍ത്തും. ശമ്പളം, പെന്‍ഷന്‍, പലിശ ഒഴികെയുള്ള പദ്ധതിയിതര ചെലവ് കര്‍ക്കശമായി നിയന്ത്രിക്കുക വഴിയാണ് ഇത് നേടുക.
2) 2025 ശതമാനം പ്രതിവര്‍ഷം നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കും.
3) റവന്യൂ ചെലവ് കഴിഞ്ഞ് മിച്ചംവയ്ക്കാന്‍ കഴിയുന്ന പണം ഉപയോഗപ്പെടുത്തി ബഡ്ജറ്റിന് പുറത്ത് പരമാവധി മൂലധനം ലിവറേജ് ചെയ്യും. അങ്ങനെ സംസ്ഥാനത്തെ പൊതുനിക്ഷേപം ഉയര്‍ത്തും.
അങ്ങനെ പാവങ്ങളെയും പൊതു ആരോഗ്യവിദ്യാഭ്യാസ മേഖലകളേയും സംരക്ഷിച്ചുകൊണ്ട് സാമ്പത്തിക മുരടിപ്പിനെ പ്രതിരോധിക്കുന്നതിന് മൂലധനനിക്ഷേപത്തില്‍ ഒരു കുതിപ്പ് ഉറപ്പുവരുത്തുമെന്നും ഐസക് പറഞ്ഞു.
