സാമൂഹിക നീതി കര്‍മ്മസമിതി ഐക്യദാര്‍ഢ്യ സമരം നടത്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 22 വര്‍ഷമായി ദിവസ വേതനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.യു. ശശിധരന് ജോലി നിഷേധിച്ചതിനെ തുടര്‍ന്ന് കളക്ട്രേറ്റിനു മുന്നില്‍ അദ്ദേഹം നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് ഹൈന്ദവ സാമുദായിക സംഘടനകളുടെ കൂട്ടായ്മയായ സാമൂഹിക നീതി കര്‍മ്മസമിതി ഐക്യദാര്‍ഢ്യ സമരം നടത്തി. സമരം 27 ദിവസങ്ങള്‍ പിന്നിട്ടും ജില്ലാ ഭരണകൂടം പ്രശ്നം പരിഹരിക്കാന്‍ സന്നദ്ധത കാണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സാമൂഹിക നീതി കര്‍മ്മസമിതി രംഗത്തെത്തിയത്.
ഐക്യദാര്‍ഢ്യ സമരം ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.ഷൈനു ഉദ്ഘാടനം ചെയ്തു. സാമൂഹ്യനീതി കര്‍മ്മ സമിതി ജില്ലാ ചെയര്മാന് സതീഷ് പാറന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രശ്നം ഉടന്‍ തീര്‍പ്പായില്ലെങ്കില്‍ മുഴുവന്‍ സംഘടനാ പ്രവര്‍ത്തകരേയും സംഘടിപ്പിച്ച് പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്കി.

വിവിധ സാമുദായ സംഘടനാ നേതാക്കളായ സി.എസ്. നായര്‍, റിലേഷ് ബാബു, സുനില്‍കുമാര്‍ പുത്തൂര്‍മഠം, കെ.യു. വേലായുധന്, സതീഷ് കുറ്റിയില്‍, കെ.കെ. വേലായുധന്, പത്മകുമാര്‍ ജി മേനോന്, രാജേഷ് പി മാങ്കാവ്, പി.ടി. ജനാര്ദ്ദനന്, പി.ബി. ശ്രീധരന്, മെഡിക്കല്‍ കോളജിലെ തൊഴിലാളി പ്രതിനിധികളായ കല്യാണി , ശാന്ത എന്നിവര്‍ പ്രസംഗിച്ചു. ടി.പി .അനില്‍കുമാര്‍ സ്വാഗതവും സുബീഷ് ഇല്ലത്ത് നന്ദിയും പറഞ്ഞു.

