KOYILANDY DIARY.COM

The Perfect News Portal

സാഫ് ഫുട്‌ബോളില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയുടെ വിജയത്തുടക്കം

ആദ്യ കളിയിലെ വിജയത്തിന്റെ ബലത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്ക കളത്തിലിറങ്ങിയെങ്കിലും ഒരു ഗോള്‍ പോലും നേടാതെ രണ്ടു ഗോളിനു തോല്‍ക്കേണ്ടിവന്നു. റോബിന്‍ സിങിന്റെ ഇരട്ട ഗോളിന്റെ മികവിലാണ് ഇന്ത്യയുടെ വിജയത്തുടക്കം.

ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നുവെങ്കിലും രണ്ടാം പകുതി ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. 51, 73 മിനിട്ടുകളിലായിരുന്നു റോബിന്‍ സിങ്ങിന്റെ എണ്ണം പറഞ്ഞ ഗോളുകള്‍ പിറന്നത്. റോബിന്‍ സിങിനെയും ജെജെ ലാല്‍പെഖുലയെയും മുന്‍നിര്‍ത്തി കോച്ച് സ്റ്റീഫന്‍ കോന്‍സ്റ്റാന്റൈന്‍ അണിനിരത്തിയ 4-4-2 ശൈലിയില്‍ കളിച്ച ഇന്ത്യയ്ക്ക് തന്നെയായിരുന്നു മല്‍സരത്തില്‍ മുന്‍തൂക്കം.

Share news
error: Content is protected !!