സാന്ത്വനം ചാരിറ്റിള്‍ സൊസൈറ്റി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

കൊയിലാണ്ടി : നഗരസഭയിലെ കൊടക്കാട്ടുംമുറിയില്‍ സാന്ത്വനം ചാരിറ്റിള്‍ സൊസൈറ്റി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മലബാര്‍ മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പില്‍ ശ്രീ ആഞ്ജനേയ ദന്തല്‍ കോളജിലെയും മലബാര്‍ മെഡിക്കല്‍ കോളജിലെയും 10 ഓളം ഡോക്ടര്‍മാരുടെ സേവനം രോഗികള്‍ക്ക് ലഭിച്ചു.
ക്യാമ്പ് നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. സാന്ത്വനം പ്രസിഡണ്ട് കെ.കെ. ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍ എന്‍.കെ. ഭാസ്‌കരന്‍, നഗരസഭാംഗം കെ.കെ. ബാവ, ഡോ. എ. അനുഷ, ഡോ. വി.വി. അഷ് വിന്‍, സാന്ത്വനം സെക്രട്ടറി കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
