സര്‍വ്വശിക്ഷ അഭിയാന് പൊന്നോണ പെരുന്നാള്‍ ആഘോഷം കെ.ദാസന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: സർവശിക്ഷാ അഭിയാൻ സംഘടിപ്പിച്ച പൊന്നോണം പെരുന്നാൾ ആഘോഷം കെ.ദാസൻ എം.എൽ.എ.ഉൽഘാടനം, ചെയ്തു. ജില്ലയിലെ സർവശിക്ഷാ അഭിയാൻ അധ്യാപകർ പങ്കെടുത്തു. ജില്ലാ പ്രോജക്ട് ഓഫീസർ എം.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ കെ. സത്യൻ മുഖ്യാതിഥിയായി.
കമ്പവലി മൽസരത്തിൽ പുരുഷ വിഭാഗത്തിൽ ചേളന്നൂർ ബി.ആർ.സിയും, വനിതാ വിഭാഗത്തിൽ കൊയിലാണ്ടിയും ജേതാക്കളായി പൂക്കള മത്സരത്തിൽ തോടന്നൂൾബി.ആർ.സി.യും, കുന്നുമ്മൽ, കോഴിക്കോട് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. മൂടാടി ഗ്രാമപഞ്ചായത്ത് ചെയർ പേഴ്സൺ ഷീജ പട്ടേരി സമ്മാനദാനം നടത്തി.

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്തംഗം കെ.ഗീതാനന്ദൻ, ഡോ: കെ. എസ്. വാസുദേവൻ, ബി. പി. ഒ. എം. ജി. ബൽരാജ്, ഒ. കെ. പ്രദീപൻ, പി. ടി. എ. പ്രസിഡണ്ട് എ. സജീവ് കുമാർ, മൂസ മേക്കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു.

