സര്‍ക്കാരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് സൗമ്യയുടെ അമ്മ

തിരുവനന്തപുരം : സൗമ്യവധക്കേസ് നടത്തിപ്പില്‍ സര്‍ക്കാരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് സൗമ്യയുടെ അമ്മ. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സൗമ്യയുടെ അമ്മ സുമതി. മുഖ്യമന്ത്രിയെ കണ്ട് മടങ്ങുന്നത് പൂര്‍ണ്ണ തൃപ്തിയോടെടെയാണെന്ന് അവര്‍ പറഞ്ഞു.
സൗമ്യക്ക് നീതി ലഭിക്കാനായി ചെയ്യാന്‍പറ്റുന്നതൊക്കെ സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സൗ
മ്യ നാടിന്റെയാകെ മകളാണിന്ന്. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൂടാ. ആ അമ്മയുടെ ദുഃഖവും ആശങ്കയും നാമെല്ലാവരും പങ്കിടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ഗോവിന്ദചാമിയുടെ വധശിക്ഷ ഒഴിവാക്കിയ സുപ്രിംകോടതി വിധിയ്ക്കെതിരെ ഈ ആഴ്ച സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി കൊടുക്കാനിരിക്കെയാണ് സൗമ്യയുടെ അമ്മ മുഖ്യമന്ത്രിയെ കണ്ടത്.

കോടതിവിധിക്കെതിരായി പുനഃപരിശോധന ഹര്‍ജി നല്‍കാനുള്ള നീക്കങ്ങള്‍ക്കിടെ ഉണ്ടായ വധ ഭീഷണിയില്‍ ഡിജിപിക്ക് സൗമ്യയുടെ അമ്മ പരാതി നല്‍കി. ഡിജിപി ലോക്നാഥ് ബഹ്റ യെ നേരില്‍ കണ്ടശേഷമാണ് പരാതി നല്‍കിയത്.

മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, എ കെ ബാലന്‍, മാത്യു ടി തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ കെ ശശീന്ദ്രന്‍, മേഴ്സിക്കുട്ടിയമ്മ, കെ ടി ജലീല്‍, കെ രാജു, ഷൊര്‍ണൂര്‍ എംഎല്‍ എ പി കെ ശശി, ഡിജിപി ലോക് നാഥ് ബെഹ്റ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായി.
