സര്‍ക്കാരിനും മന്ത്രിമാര്‍ക്കും എതിരെ ഭീഷണി പ്രസംഗവുമായി എ. എന്‍ രാധാകൃഷ്ണന്

ആലപ്പുഴ: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും മന്ത്രിമാര്‍ക്കും എതിരെ ഭീഷണി പ്രസംഗവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്. സംസ്ഥാനത്തെ മന്ത്രിമാരെ പരിഹസിച്ചും ആക്ഷേപിച്ചും ആലപ്പുഴയിലായിരുന്നു എഎന്‍ രാധാകൃഷ്ണന്റെ പ്രസംഗം. വിശ്വാസി സമൂഹത്തെ വേദനപ്പിക്കും വിധത്തില്‍ സംസാരിച്ച മന്ത്രി ജി സുധാകരനെ കെകാര്യം ചെയ്യാന്‍ ആളില്ലേയെന്നായിരുന്നു രാധാകൃഷ്ണന്റെ ചോദ്യം
പ്രളയ സംഭാവന പിരിക്കാന്‍ ‘മണ്ടന്മാരെല്ലാം ലണ്ടനി’ലേക്ക് പോവുകയാണെന്ന് മന്ത്രിമാരെ പരാമര്‍ശിച്ച് രാധാകൃഷ്ണന് പറഞ്ഞു. ആളെണ്ണം കുറച്ച് ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ ചെങ്കൊടി റോഡിലിട്ടു കത്തിക്കും.സംസ്ഥാനത്തെ ധനമന്ത്രി തോമസ് ഐസക് പിടിച്ചുപറിക്കാരനാണ്. മന്ത്രിമാരെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടി ആലോചിക്കുമെന്നും എഎന്‍ രാധാകൃഷ്ണന് ഭീഷണി മുഴക്കി

