സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു

ഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 30 രൂപ മുതല്‍ 40 രൂപ വരെയാണ് വിവിധ നഗരങ്ങളില്‍ സിലിണ്ടറിന്റെ വില വര്‍ധന. പുതിയ നിരക്കനുസരിച്ച് 812 രൂപ 50 പൈസയാണ് സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ കേരളത്തിലെ വില. സബ്സിഡിയുള്ള സിലിണ്ടറിന് 1.49 രൂപയും കൂട്ടി. ശനിയാഴ്ച മുതല്‍ ഉപഭോക്താക്കള്‍ ഈ വില നല്‍കേണ്ടിവരും.
പുതുക്കിയ നിരക്ക് പ്രകാരം 499.51 രൂപയാണ് സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിെന്റ വില. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ധിച്ചതും രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ മാറ്റങ്ങളുമാണ് സിലിണ്ടര്‍ വില വര്‍ധിപ്പിക്കുന്നതിന് കാരണമെന്നാണ് എണ്ണക്കമ്ബനികളുടെ വാദം.

പെട്രോള്‍-ഡീസല്‍ വിലയും റെക്കോഡിലേക്ക് കുതിക്കുകയാണ്. വിവിധ നഗരങ്ങളിലായി 22 പൈസ വരെയാണ് ഡീസല്‍ വില ഉയര്‍ന്നത്. 16 പൈസയാണ് പെട്രോള്‍ വിലയില്‍ ഉണ്ടായ വര്‍ധനവ്.

