സപ്ലൈക്കോ, മാവേലി സ്റ്റോര്‍ എന്നിവടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് മിനിമംകൂലി നടപ്പാക്കണo; എ.ഐ.ടി.യു.സി

കൊയിലാണ്ടി: സപ്ലൈക്കോ, മാവേലി സ്റ്റോര്‍ എന്നിവടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് മിനിമംകൂലി നടപ്പാക്കണമെന്ന് സപ്ലൈക്കോ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി.) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഓണത്തിനുമുമ്പ് മിനിമംവേതനം നടപ്പാക്കിയില്ലെങ്കില്‍ അനിശ്ചിതകാലസമരം തുടങ്ങും. യൂണിയന്‍ സംസ്ഥാനപ്രസിഡന്‍ന്റ് ജെ. ഉദയഭാനു ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. സുനില്‍ മോഹന്‍ അധ്യക്ഷത വഹിച്ചു. സുനില്‍ കുമാര്‍ പാലേരി, കെ.ജി. പങ്കജാക്ഷന്‍, രമേശ് ചന്ദ്രന്‍, സി.കെ. ബാലന്‍, ഗിരിജ ഇയ്യാട് എന്നിവര്‍ സംസാരിച്ചു.
