സന്തോഷം ആരാധകരുമായി പങ്കുവച്ച് സുരഭിലക്ഷ്മി

മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം സ്വീകരിച്ച സന്തോഷം ആരാധകരുമായി പങ്കുവച്ച് സുരഭിലക്ഷ്മി. ഫെയ്സ്ബുക്കില്‍ ലൈവിലായിരുന്നു സുരഭിയുടെ ആഹ്ലാദപ്രകടനം. അവാര്‍ഡും പ്രശസ്തി പത്രവും ലൈവിനിടെ സുരഭി കാണിക്കുകയും ചെയ്യുന്നുണ്ട്.
ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയില്‍ നിന്നാണ് സുരഭി പുരസ്‌കാരം സ്വീകരിച്ചത്. അനില്‍ തോമസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങ് ദ ഫയര്‍ഫ്ലൈ എന്ന സിനിമയിലെ അഭിനയത്തിനാണ് സുരഭിയെ തേടി പുരസ്‌കാരം എത്തിയത്.

മിന്നാമിനുങ്ങ് ജൂലായ് 21 ന് തിയറ്ററുകളില്‍ എത്തുമെന്നും മറക്കാതെ കാണണമെന്നും ലൈവിനിടെ സുരഭി ആവശ്യപ്പെടുന്നുണ്ട്. സെറ്റുമുണ്ടിനും വേഷ്ടിക്കുമൊപ്പം കാശുമാലയും മുല്ലപ്പൂവുമണിഞ്ഞ് തനി മലയാളിക്കുട്ടിയായാണ് സുരഭി അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയത്.

