സതിക്കും കുടുംബത്തിനും വീടൊരുക്കാന്‍ കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബ്

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്ത് മൂന്നാംവാര്‍ഡിലെ കോലാറൊടി വീട്ടില്‍ പരേതനായ സഹദേവന്റെ കുടുംബത്തിന് വീടൊരുക്കാന്‍ കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബ് രംഗത്തിറങ്ങി. സതിയും അമ്മയും മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുംബം. ഓല കൊണ്ടും താര്‍പ്പായ കൊണ്ടും തീര്‍ത്ത ഒറ്റമുറിക്കൂരയിലാണ് ഇവരുടെ താമസം. ഭക്ഷണം ഉണ്ടാക്കുന്നതും ഉണ്ണുന്നതും പഠിക്കുന്നതും ഉറങ്ങുന്നതുമെല്ലാം ഇതിനുള്ളിലാണ്. നാലുസെന്റ് സ്ഥലം മണ്ണിട്ടു നികത്തി അടിത്തറ പണിതുടങ്ങി വെച്ചിട്ടുണ്ട്. തൊഴിലുറപ്പ് ജോലിയിലൂടെ ലഭിക്കുന്ന വരുമാനം മാത്രം ആശ്രയിക്കുന്ന കുടുംബത്തിന് വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയില്ല.
ചെങ്ങോട്ട്കാവ് ആശ്വാസം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് ക്ലബ്ബ് ഡയറക്ടര്‍ ഡോ. കെ ഗോപിനാഥ് നല്കുന്ന അഞ്ച് വീല്‍ചെയറുകളും ദുരിതം പേറുന്ന കുടുംബങ്ങള്‍ക്ക് നല്കുന്ന പെന്ഷന് പദ്ധതി രേഖകളും ചടങ്ങില്‍ കൈമാറും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് അഡ്വ. ടി.കെ.ജി. നായര്‍, കെ.ജി. ശശിധരന്, പി.വി. മോഹന്‍ദാസ്, ഇ. ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.

