സങ്കര ചികിത്സക്കെതിരെ ഐ.എം.എ യുടെ പ്രതിഷേധ ധർണ്ണ
കൊയിലാണ്ടി: ആയൂർവേദ വിഭാഗത്തിന് ശസ്ത്രക്രിയകൾ നടത്താനുള്ള അനുമതി നൽകിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടത്തുന്ന സമര പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രിക്ക് മുന്നിൽ ധർണ്ണാ സമരം നടത്തി.
സീനിയർ ഐ.എം.എ നേതാവ് ഡോ.ഒ.കെ. ബാല നാരായണൻ ഉൽഘാടനം ചെയ്തു. ഡോ. വി.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.. സെക്രട്ടറി എ. വിനു, ഡോ. പി. എം.എ.സലീം, ഡോ. സന്ധ്യാ കുറുപ്പ്, ഡോ. സി. സുധീഷ്, ഡോ.ജയശ്രീ എന്നിവർ സംസാരിച്ചു. ഡിസംബർ 11 ന് നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

