KOYILANDY DIARY

The Perfect News Portal

സഊദിയില്‍ വാഹനം ഇടിച്ചു തിരുവമ്പാടി സ്വദേശി മരിച്ചു

സഊദിയില്‍ വാഹനമിടിച്ചു കോഴിക്കോട് തിരുവമ്പാടി സ്വദേശി മരണപ്പെട്ടു. ഇന്നലെ രാത്രി നടന്ന അപകടത്തിലാണ് തിരുവമ്പാടി പാമ്പിഴഞ്ഞ പാറ കരുവാന്‍ കടവത് കെ.എം നൗഷാദ് റിയാദിലെ നസീമില്‍ മരണപ്പെട്ടത്. റൂമില്‍ നിന്നും ബന്ധുവിനോടൊപ്പം കൂടെ നടന്നുപോകുമ്പോള്‍ സ്വദേശി ഓടിച്ചിരുന്ന കാറിന്റെ പിന്‍ഭാഗം ഇടിച്ചു തെറിച്ചുവീണ നൗഷാദ് അടുത്തുള്ള ചുമരില്‍ തട്ടി തത്സമയം തന്നെ മരണപ്പെടുകായിയിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിനും ബന്ധുവിനും പരുക്കേല്‍ക്കുകയും ചെയ്തു. ഹാജറയാണ് ഭാര്യ, മക്കള്‍: ഹനാന്‍(8), ഹന്നത്(2). പിതാവ്: മുഹമ്മദ്, ഉമ്മ പാത്തുമ്മ, ഷമീന, ഹസീന സഹോദരിമാര്‍.മൃതദേഹം ഇപ്പോള്‍ ശുമൈസി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.