സംസ്‌ഥാനത്ത് 100 വയസ് പിന്നിട്ട 1566 വോട്ടര്‍മാര്‍ വോട്ടുചെയ്യാനെത്തും

തിരുവനന്തപുരം: സംസ്‌ഥാനത്ത് 100 വയസ് പിന്നിട്ട 1566 വോട്ടര്‍മാര്‍ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടേഴ്‌സ് ലിസ്‌റ്റ് പ്രകാരം 556 പുരുഷന്‍മാരും 1007 സ്‌ത്രീകളുമാണ് നൂറ് വയസ് പിന്നിട്ട വോട്ടര്‍മാര്‍. നൂറ് വയസ് പിന്നിട്ടവരില്‍ കൂടുതലും തിരുവനന്തപുരത്താണ് 238 പേര്‍. 159 സ്‌ത്രീകളും 79 പുരുഷന്‍മാരും. കുറവ് കാസര്‍കോടും വയനാടുമാണ്. 46 പേര്‍ .
കണ്ണൂര്‍-139, കോഴിക്കോട്-132. മലപ്പുറം-148, പാലക്കാട്- 62, തൃശൂര്‍ -70, എറണാകുളം 128, ഇടുക്കി- 60, കോട്ടയം- 178, ആലപ്പുഴ- 85, പത്തനംതിട്ട- 123, കൊല്ലം- 111 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.

