സംസ്ഥാനപാതയിലല്ലാത്ത മദ്യശാലകള്‍ തുറക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനപാതയിലല്ലാത്ത മദ്യാശാലകള്‍ തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യാത്ത റോഡുകളിലെ മദ്യശാലകള്‍ എക്സൈസ് പൂട്ടിയതിനെതിരെയുള്ള ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. ഇത്തരം റോഡുകളില്‍ മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
കോടതി ഉത്തരവ് വന്നതോടെ എംജി റോഡിലേതടക്കമുള്ള പ്രധാന നഗരപാതകളിലെ മദ്യശാലകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടിവരും. സംസ്ഥാനത്ത് ഒമ്പത് ദേശീയപാതകളും 77 സംസ്ഥാനപാതകളുമാണുള്ളത്. എന്നാല്‍ പഴയ ദേശീയപാതകളടക്കം സംസ്ഥാന പാതകളായി വിജ്ഞാപനം ചെയ്യാത്ത റോഡുകളിലുള്ള മദ്യശാലകളും എക്സൈസ് അടച്ചുപൂട്ടിയിരുന്നു. ഇതിനെതിരെ ഹോട്ടലുടമകള്‍ നല്‍കിയ ഹര്‍ജിയിലാണിപ്പോള്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് എക്സൈസ് നടപടിയെന്നായിരുന്നു ഹോട്ടലുടമകള്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

