സംസ്ഥാനത്ത് ഇടത് തരംഗo വി എസ്
പാലക്കാട്> സംസ്ഥാനത്ത് ഇടത് തരംഗമാണെന്നും യുഡിഎഫ് സര്‍ക്കാര്‍ അമ്പേ പരാചയമാണെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പുതുശേരിയില്‍ സിപിഐ എം മലമ്പുഴ മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വിഎസ്.
സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും പാര്‍ട്ടി അന്തിമപട്ടിക പ്രഖ്യാപിക്കുന്നതോടെ അവസാനിക്കും. പട്ടികയെ ചൊല്ലിയുള്ള ആക്ഷേപങ്ങളും പരാതികളും സാധാരണകാര്യമാണ്.പാറ്റൂര്‍, സോളര്‍. ബാര്‍ കോഴകളുടെ അകമ്പടിയിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണം. കെപിസിസി പ്രസിഡന്റുപോലും അഴിമതിക്കെതിരെ ശക്തമായി പ്രതികരിച്ചിരിക്കുന്നുവെന്നും വി എസ് പറഞ്ഞു.

