സംസ്ഥാനം 7.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനം 7.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് പ്രവചിക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍വെച്ചു. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളര്‍ച്ച. ചെറുകിട വ്യവസായ മേഖലയിലെ വളര്‍ച്ച സംസ്ഥാനത്തിന് കരുത്താകുന്നുണ്ട്. വ്യവസായ മേഖലയില്‍ 8.8 ശതമാനം വളര്‍ച്ചയുണ്ടായെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കാര്‍ഷിക മേഖലയിലെ വളര്‍ച്ച കുറഞ്ഞതും പ്രളയവും സംസ്ഥാനത്തിന്‍െറ സമ്ബദ്വ്യവസ്ഥക്ക് തിരിച്ചടിയായെന്ന് അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നാളെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സഭയില്‍വെച്ചത്.

