KOYILANDY DIARY.COM

The Perfect News Portal

സംഘപരിവാര ശക്തികൾക്ക് ശക്തമായ താക്കീതുമായി കൊയിലാണ്ടിയിൽ LDF പ്രതിഷേധം

കൊയിലാണ്ടി: ഹർത്താലിന്റെ മറവിൽ കൊയിലാണ്ടി മേഖലയിൽ വ്യാപക ആക്രമണം നടത്തി ഭീകരതാണ്ഡവമാടിയ സംഘപരിവാര ശക്തികൾക്കെതിരെ എൽ.ഡി.എഫ്. നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ഉജ്ജ്വല പ്രതിഷേധം സംഘടിപ്പിച്ചു. ആയിരത്തോളം വരുന്ന പ്രവർത്തകരാണ് നഗരസഭയുടെ വിവിധ മേഖലയിൽ നിന്ന് പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തത്.

RSS നെയും BJP യെയും ശക്തമായ ഭാഷയിൽ വിമർശിക്കുന്ന മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധം നഗരം കീഴടക്കിയത്. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരംചുറ്റി പാർട്ടി ഓഫീസിനു മുമ്പിൽ സമാപിച്ചു.

പ്രതിഷേധത്തിന് സി.പിഐ.എം. ജില്ലാ സെക്രട്ടറിയേറ്റംഗം പി. വിശ്വൻ മാസ്റ്റർ, കെ. ദാസൻ എം.എൽ.എ., ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ്, നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, ടി. കെ. ചന്ദ്രൻ മാസ്റ്റർ, പി. ബാബുരാജ്, സി. അശ്വനിദേവ്, അഡ്വ: എൽ. ജി. ലിജീഷ്,  കെ. ഷിജു മാസ്റ്റർ, പി. വി. മാധവൻ, സി. പി. ഐ. നേതാവ് ഇ. കെ. അജിത്ത്, കോൺഗ്രസ്സ് എസ് നേതാവ് സി. സത്യചന്ദ്രൻ, ജെ.ഡി.യു. പ്രസിഡണ്ട് സി. കെ. ജയദേവൻ എൻ. സി. പി, ഐ.എൻ.എൽ, എൽ.ജെ.ഡി തുടങ്ങിയ പാർട്ടികളുടെ  നേതാക്കളും പ്രതിഷേധ യോഗത്തിന് നേതൃത്വം നൽകി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *