KOYILANDY DIARY

The Perfect News Portal

സംഗമം റസിഡന്റ്‌സ് അസോസിയേഷന്‍ 1-ാം വാര്‍ഷികം സംഘടിപ്പിച്ചു

കൊയിലാണ്ടി: പെരുവട്ടൂര്‍ സംഗമം റസിഡന്റ്‌സ് അസോസിയേഷന്‍ ഒന്നാം വാര്‍ഷികാഘോഷം വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു. കൊളക്കണ്ടി പറമ്പില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ. ടി. ബേബി, ശ്രീജാ റാണി, എന്നിവര്‍ സംസാരിച്ചു. വിവിധ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ സി. അപ്പുക്കുട്ടി, ശ്രീധരന്‍ അമ്പാടി, രവീന്ദ്രന്‍ മണമല്‍ എന്നവര്‍ ആശംസകള്‍ നേര്‍ന്നു. സംഗമം സെക്രട്ടറി ചെരിയാല പത്മനാഭന്‍ സ്വാഗതവും പ്രസിഡണ്ട് കരുണന്‍ അമ്പാടി അദ്ധ്യക്ഷതയും വഹിച്ചു. എം. രാരു നന്ദിപറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ കാലാപരിപാടികളോടെയാണ് വാര്‍ഷികാഘോഷം സമാപിച്ചത്.