ഒളിമ്പിക്സ് – ഷൂട്ടിങ്ങ് : ഇന്ത്യയുടെ അഭിനവ് ബിന്ദ്രയ്ക്ക് നാലാം സ്ഥാനം

റിയോ > ഒളിമ്പിക്സ് ഷൂട്ടിങ്ങ് ഇനത്തില്‍ ഇന്ത്യയുടെ അഭിനവ് ബിന്ദ്രയ്ക്ക് നാലാം സ്ഥാനം മാത്രം. പുരുഷ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് ബിന്ദ്ര നാലാമതായി ഫിനിഷ് ചെയ്തത്. ഇറ്റലിയുടെ കംപ്രിയാനി നിക്കോളയ്ക്കാണ് സ്വര്‍ണ്ണം. ലണ്ടന്‍ ഒളിമ്പിക്സ് പത്ത് മീറ്റര്‍ എയര്‍പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണ്ണമെഡല്‍ ജേതാവാണ് ബിന്ദ്ര. റിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ ഏറ്റവും ഉറപ്പുള്ള മെഡല്‍ പ്രതീക്ഷയും ബിന്ദ്രയിലായിരുന്നു.
625.7 പോയിന്റ് നേടിയ ബിന്ദ്ര ഏഴാമതായി ഫിനിഷ് ചെയ്താണ് ഫൈനലില്‍ കടന്നത്. ഇന്ത്യയുടെ തന്നെ താരമായ ഗഗന്‍ നാരംഗും ഈ ഇനത്തില്‍ മത്സരിച്ചിരുന്നു. എന്നാല്‍ . 23ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത നാരംഗ് ഫൈനലില്‍ കടക്കാതെ പുറത്താവുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ബിന്ദ്ര ഒളിമ്പിക്സ് ഷൂട്ടിങ്ങ് മത്സരത്തില്‍ ഫൈനലില്‍ കടക്കുന്നത്.

