ശ്വാന പ്രേമികള്‍ക്ക് വിസ്മയകാഴ്ചയൊരുക്കി ശ്വാന പ്രദര്‍ശനം

കോഴിക്കോട്: ശ്വാന പ്രേമികള്‍ക്ക് വിസ്മയകാഴ്ചയൊരുക്കി രാജ്യാന്തര ശ്വാന പ്രദര്‍ശനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 280 ഓളം ശ്വാന വീരരാണ് മലബാര്‍ കനൈല് ക്ലബ് തളി സാമൂതിരി സ്കൂളില്‍ സംഘടിപ്പിച്ച മുപ്പത്തെട്ടാമത് ഓള് ഇന്ത്യ ഓള് ബ്രീഡ്സ് ഷോയില്‍ പങ്കെടുത്തത്. മുബൈ, കൊല്‍ക്കത്ത, ഹരിയാന, പൂണെ, കോയന്പത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള നായ്ക്കളും പ്രദര്‍ശനത്തിനെത്തി.
കനൈല് ക്ലബിന്റെ ഹെഡ്മിനിസ്റ്റര് വി.വി അയ്യര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. രണ്ട് റിംഗ്ഗുകളിലായാണ് പ്രദര്‍ശനം ഒരുക്കിയത്. ഫില ബ്രസീലിയന്‍, ജെര്മെന് ഷെപ്പേര്‍ഡ്, റോഡ് വീലര്‍, ഫെമറൈന്, ചിവ ഡാഷ്, സലൂക്കി, ഗ്രേ ഡോഗ്, കാരവന്, ഡോബര്മാന്, എന്നീ ഇനത്തില്‍പ്പെട്ട ശ്വാനൻമാര് പ്രദര്ശനത്തിനന്റെ മാറ്റ് കൂട്ടി. ശൗര്യം കൂടിയ ഇനമായ റോഡ് വീലര്‍ പ്രദര്‍ശനത്തിന്റെ മുഖ്യാകര്‍ഷണമായിരുന്നു. അപ്പോളോ ദേവന് എന്നറിയപ്പെടുന്ന ഗ്രേറ്റ് ടെയ്ല് ആണ് ഏറ്റവും ആയുസ് കുറഞ്ഞ നായ.

