ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം ഇനി കര്‍ണാടക സര്‍ക്കാരും ആഘോഷിക്കും

ബെംഗളൂരു: കേരളത്തിന്റെ നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം ഇനി കര്‍ണാടക സര്‍ക്കാരും ആഘോഷിക്കും. സെപ്റ്റംബര്‍ 16 ശ്രീനാരായണ ജയന്തി സര്‍ക്കാര്‍ പരിപാടിയായി ഏറ്റെടുത്ത് ആഘോഷിക്കുമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. കേരളത്തിലെ ഈഴവ സമുദായത്തിന്റെ സഹോദര സമുദായമായ കര്‍ണാടകയിലെ ബില്ലവരുടെ നേതാക്കള്‍ ഇന്നലെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചാണ് ഈ ഉറപ്പു നേടിയത്. അസോസിയേഷന്‍ പ്രസിഡന്റ് എം.വേദകുമാറിന്റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച ശ്രീനാരായണ ഗുരുവിന്റെ ജയന്തി ആഘോഷങ്ങള്‍ ആസൂത്രണം ചെയ്യാന്‍ കന്നഡ സാംസ്കാരിക വകുപ്പിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
