KOYILANDY DIARY

The Perfect News Portal

ശിവ-ഗണപതി ക്ഷേത്രങ്ങള്‍ ശിവരാത്രി ആഘോഷ പൊലിമയില്‍

കൊയിലാണ്ടി: ശിവ-ഗണപതി ക്ഷേത്രങ്ങള്‍ ശിവരാത്രി ആഘോഷ പൊലിമയില്‍. ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രത്തില്‍ 9 വരെ രാവിലെയും വൈകീട്ടും കാഴ്ച ശീവേലി, തായമ്പക, കേളി, കൊമ്പ് പറ്റ്, കുഴല്‍പറ്റ്, വിളക്കിനെഴുന്നള്ളിപ്പ് എന്നിവ ഉണ്ട്. അഞ്ചിന് രാവിലെ രാവിലെ ഓട്ടന്‍ തുള്ളല്‍, രാത്രി ഏഴിന് പോലൂര്‍ അനീഷ് മാരാര്‍, പോലൂര്‍ കൃഷ്ണദാസ് മാരാര്‍ എന്നിവരുടെ ഇരട്ടതായമ്പക, 9 മണിക്ക് നൃത്ത പരിപാടി, സംഗീത വിരുന്ന്. ആറിന് വൈകീട്ട് മലക്കെഴുന്നള്ളിപ്പ്, പോരൂര്‍ രാമചന്ദ്രമാരാരുടെ നേതൃത്വത്തില്‍ ആലിന്‍ കീഴ് മേളം. ഏഴിന് ശിവരാത്രി വൈകീട്ട് ശയന പ്രദക്ഷിണം, തായമ്പക, വിളക്കിനെഴുന്നള്ളിപ്പ്, എട്ടിന് പള്ളിവേട്ട, 9-ന് കുളിച്ചാറാട്ട് എന്നിവ ഉണ്ടാകും.

പന്തലായനി അഘോരശിവക്ഷേത്രത്തില്‍ ആറിന് വൈകീട്ട് കലവറ നിറയ്ക്കല്‍, പ്രഭാഷണം-ദീപാ നമ്പീശന്‍ കോട്ടൂര്‍, ഏഴിന് അഖണ്ഡ നൃത്താര്‍ച്ചന, ശിവസഹസ്ര നാമാര്‍ച്ചന, ശയന പ്രദക്ഷിണം, തായമ്പക, എട്ടിന് ഭാഗവത സപ്താഹയജ്ഞം ആരംഭം. ഉദ്ഘാടനം ഗുരുപ്രസാദ് സ്വാമി.

വെള്ളറക്കാട് തെരു ഗണപതി ക്ഷേത്രത്തില്‍ ആറുമുതല്‍ ഒന്‍പത് വരെ യാണ് ആഘോഷം. ആറിന് രാവിലെ അഖണ്ഡനാമ ജപം, ഉച്ചയ്ക്ക് അന്നദാനം, ഏഴിന് രാവിലെ 9-ന് കൊടിയേറ്റം, വൈകീട്ട് ദീപ സമര്‍പ്പണം, രാത്രി 8.30-ന് നാടകം, നൃത്ത പരിപാടി, എട്ടിന് രാവിലെ തുലാഭാരം, അവകാശ വരവ്, എഴുന്നള്ളത്ത്, 9-ന് കലശം.

Advertisements

കൊരയങ്ങാട് പഴയ തെരു മഹാഗണപതി ക്ഷേത്രത്തില്‍ ആറ്, ഏഴ് തിയ്യതികളിലാണ് ആഘോഷം. ആറിന് വൈകീട്ട് അഷ്ടപദി, ഗാനമേള, ഏഴിന് അഖണ്ഡ ശിവസഹസ്രനാമജപം, വില്ലെഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും. നടുവത്തൂര്‍ ആച്ചേരി തെരു മഹാഗണപതി ക്ഷേത്രത്തില്‍ അഞ്ച് മുതല്‍ എട്ടു വരെയാണ് ആഘോഷം. ആറിന് കലാമണ്ഡലം സജിത്തിന്റെ ചാക്യാര്‍ കൂത്ത്, ഏഴിന് താലപ്പൊലി എഴുന്നള്ളിപ്പ്, വില്ല് എഴുന്നള്ളിപ്പ്, ഗാനമേള എന്നിവ ഉണ്ടാകും.

മൂടാടി മഹാഗണപതി ക്ഷേത്രത്തില്‍ അഞ്ച് മുതല്‍ എട്ട് വരെയാണ് ആഘോഷം. അഞ്ചിന് മഹാഗണപതി ഹോമം, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകീട്ട് 4.30-ന് നടപ്പന്തല്‍ സമര്‍പ്പണം, 6.30-ന് വാദ്യ സന്ധ്യ, തായമ്പക, ആറിന് രാത്രി ഏഴിന് തായമ്പക, ഏഴിന് രാവിലെ തുലാഭാരം, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, രാത്രി എട്ടിന് നാടകം, പുറത്തെഴുന്നള്ളത്ത്.