ശശി പൂക്കാടിന്റെ “ഒഴുക്ക് ” പുസ്തകം പ്രകാശനം ചെയ്തു

കൊയിലാണ്ടി: നാടക ഗ്രാമം കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ പുസ്തക പ്രകാശനവും സംഗീത സായാഹ്നവും സംഘടിപ്പിച്ചു. ശശി പൂക്കാടിന്റെ ചെറുകഥകളുടെ സമാഹാരമായ ഒഴുക്ക് പ്രശസ്ത യുവ കഥാകൃത്ത് പി. വി. ഷാജികുമാർ പ്രകാശനം ചെയ്തു. എൻ. ഇ. ഹരികുമാർ പുസ്തകം ഏറ്റുവാങ്ങുകയും എ. സുരേഷ് പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു. കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു.
പ്രതികരണശേഷിയുടെ നാൾവഴികൾ എന്ന വിഷയത്തിൽ മധു മാസ്റ്ററ് മുഖ്യ പ്രഭാഷണം നടത്തി.
പ്രതാപൻ തായാട്ട്, ശശി കോട്ട്, യു. കെ. രാഘവൻ, നവീന സുബാഷ്, അബൂബക്കർ കാപ്പാട് എന്നിവവർ ആശംസകൾ നേർന്നു. തുടർന്ന് സൂരജ് രവീന്ദ്രനും സംഘവും അവതരിപ്പിച്ച രാഗ് രംഗ് എന്ന ഹിന്ദുസ്ഥാനി സംഗീതവും അരങ്ങേറി. ടി. സുരേഷ് ബാബു സ്വാഗതവും മനോഹരൻ ഹരിതം നന്ദിയും പറഞ്ഞു.

