KOYILANDY DIARY.COM

The Perfect News Portal

ശബരിമല മണ്ഡല പൂജ 26ന്

ശബരിമല: ശബരിമലയിലെ മണ്ഡല പൂജ 26 ന് നടക്കും. തീര്‍ത്ഥാടനകാലത്തിന്റെ ആദ്യഘട്ട സമാപനമാണ് മണ്ഡലപൂജ. തന്ത്രി കണ്ഠരര് രാജീവരുടെയും മേല്‍ശാന്തി തെക്കുംപറമ്പത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും നേതൃത്വത്തിലാണ് പൂജകള്‍ നടക്കുക. 22 ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച തങ്കഅങ്കി ഘേഷയാത്രയെ 25ന് വൈകിട്ട് ശരംകുത്തിയില്‍ വച്ച് ദേവസ്വത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്ത് എത്തിയ്ക്കും. അന്നു വൈകിട്ട് തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. 26 നു നടക്കുന്ന ഉച്ചപൂജയാണ് മണ്ഡല പൂജയായി കണക്കാക്കുന്നത്.

കലശത്തോടെയും കളഭാഭിഷേകത്തോടെയുമാണ് മണ്ഡലപൂജയുടെ ചടങ്ങുകള്‍ ആരംഭിക്കുക. കിഴക്കേ മണ്ഡപത്തില്‍ തന്ത്രിയുടെ നേതൃത്വത്തില്‍ കളഭവും 25 കലശവും പൂജിക്കും. ബ്രഹ്മകലശത്തില്‍ കളഭം നിറച്ച് നീരാഞ്ജനം ഉഴിയും. ഇതിനു ശേഷം കലശം മേല്‍ശാന്തി ഏറ്റുവാങ്ങി അയ്യപ്പന് അഭിഷേകം നടത്തും. ശേഷം പ്രസന്ന പൂജയ്ക്കായി നടയടയ്ക്കുന്ന സമയം വിഗ്രഹത്തില്‍ തങ്കഅങ്കി ചാര്‍ത്തി മംഗളാരതി ഉഴിയുന്നതോടെ മണ്ഡലപൂജ സമാപിയ്ക്കും. രാത്രി പത്തിന് ഹരിവരാസനം ചൊല്ലി നടയടയ്ക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *