ശബരിമല ദര്‍ശനത്തിനായി എത്തിയ രണ്ട് യുവതികളെ പോലീസ് മടക്കി അയച്ചു

ശബരിമല ദര്‍ശനത്തിനായി എത്തിയ രണ്ട് യുവതികളെ പോലീസ് മടക്കി അയച്ചു. സന്നിധാനത്തേക്ക് പോകാനായി നിലക്കലില്‍ എത്തിയ ഇരുവരെയും പോലീസ് തടഞ്ഞു. രേഷ്മ നിശാന്ത്, ഷാനില എന്നിവരാണ് ദര്‍ശനത്തിന് എത്തിയത്.
പോലീസ് ഇരുവരെയും നിലക്കലിലെ കണ്ട്രോള് റൂമിലേക്ക് മാറ്റി ചര്‍ച്ച നടത്തി. തുടര്‍ന്ന് പോലീസ് വാഹനത്തില്‍ ഇരുവരെയും അവിടെ നിന്ന് മാറ്റി. കഴിഞ്ഞ ബുധനാഴ്ച ശബരിമല ദര്‍ശനത്തിന് രേഷ്മയും ഷാനിലയും എത്തിയിരുന്നെങ്കിലും കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചയച്ചിരുന്നു.

