ശബരിമല ദര്‍ശനം കഴിഞ്ഞെത്തിയ കനക ദുര്‍ഗയ്ക്ക് ഭര്‍തൃവീട്ടുകാരുടെ മര്‍ദ്ദനം

മലപ്പുറം: ശബരിമല ദര്‍ശനം കഴിഞ്ഞെത്തിയ കനക ദുര്‍ഗയ്ക്ക് ഭര്‍തൃവീട്ടുകാരുടെ മര്‍ദ്ദനം. പരിക്കേറ്റ കനകദുര്‍ഗ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അക്രമത്തില്‍ പോലിസ് കേസെടുത്തു. രാവിലെയാണ് കനക ദുര്‍ഗ ഭര്‍തൃ വീട്ടിലേക്ക് തിരിച്ചെത്തിയത്.
മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ ഈ വീട് കനക ദുര്‍ഗ ദര്‍ശനത്തിന് പുറപ്പെട്ടതുമുതല്‍ പോലിസ് കാവലിലായിരുന്നു. സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് ഏറെ നാളും വീട് അടഞ്ഞുകിടന്നു. തുടര്‍ന്ന് ഭര്‍തൃവീട്ടുകാരുടെ പ്രകോപനമാണ് മര്‍ദ്ദനത്തിനുകാരണം.

പട്ടികക്കഷ്ണമെടുത്ത് ഭര്‍തൃമാതാവ് തലയ്ക്കടിച്ചെന്നാണ് പരാതി. പോലിസെത്തി കനക ദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്കാശുപത്രിയില്‍ക്കൊണ്ടുപോയി പ്രാഥമിക ചികിത്സ നല്‍കി.പരിക്ക് നിസ്സാരമാണ്. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

