ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ റോഡ് ഉപരോധിക്കും

കൊയിലാണ്ടി: ശബരിമലയെ രക്ഷിക്കാം, ആചാരങ്ങൾ സംരക്ഷിക്കാം എന്ന സന്ദേശവുമായി ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ നാളെ ബുധനാഴ്ച റോഡ് ഉപരോധിക്കും.
രാവിലെ 11 മണി മുതൽ 12 മണി വരെയാണ് ഉപരോധം. കൊരയങ്ങാട് ക്ഷേത്ര പരിസരത്തു നിന്നും നാമജപയാത്ര ആരംഭിച്ച് ഹൈവേ ഉപരോധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

