KOYILANDY DIARY.COM

The Perfect News Portal

ശബരിമലിയില്‍ നടക്കുന്ന വെടിവഴിപാട് നിര്‍ത്തലാക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്

പത്തനംതിട്ട: ക്ഷേത്രാചാരത്തിന്റെ ഭാഗമായി ശബരിമലിയില്‍ നടക്കുന്ന വെടിവഴിപാട് നിര്‍ത്തലാക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. പരവൂര്‍ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് ശബരിമലയില്‍ പരിശോധന നടത്താന്‍ കളക്ടര്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. സന്നിധാനത്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍ വെടിവഴിപാട് നടത്തുന്ന കരാറുകാരന് ലൈസന്‍സ് കാലാവധി കഴിഞ്ഞെന്ന് കണ്ടെത്തി. ലൈസസന്‍സ് പുതുക്കുന്നതിന് അപേക്ഷിച്ചിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല. കഴിഞ്ഞ മാസം 31 നാണ് ഇയാളുടെ കാലാവധി പൂര്‍ത്തിയായത്.

പോലീസിന്റെ പരിശോധനയില്‍ 420 കിലോ ഗ്രാം വെടിമരുന്ന് വേണ്ടത്ര സുരക്ഷയില്ലാതെ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് വെടിവഴിപാട് കളക്ടര്‍ നിരോധിച്ചത്. കരാറുകാരന്‍ ലൈസന്‍സ് പുതുക്കുന്ന മുറയ്ക്ക് അനുമതി നല്‍കാമെന്ന് കളക്ടര്‍ പറഞ്ഞു.

 

Share news