ശബരിമലയില്‍ സ്ത്രീ പ്രവേശനം: സുപ്രീംകോടതി വിധിക്കെതിരെ യുവതി നടത്തിയ പ്രതികരണം വൈറലാകുന്നു

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ യുവതി തെരുവില്‍ നടത്തിയ പ്രതികരണം വൈറലാകുന്നു. നമ്മുടെ ആചാരം ഒരിക്കലും വിട്ടുകൊടുക്കരുത്. നിരീശ്വരവാദികള്‍ക്ക് കയറി ഇറങ്ങാനുള്ളതല്ല ശബരിമല. ചങ്കൂറ്റമുള്ള ആണ്‍കുട്ടികളാണ് ഇപ്പോള്‍ ശബരിമലയില്‍ പോയിക്കൊണ്ടിരിക്കുന്നത്. സുപ്രീംകോടതിയല്ല ഏത് കോടതി വന്നാലും പെണ്ണുങ്ങളെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും അതിനുവേണ്ടി താന്‍ ഏത് പാതിരാത്രിക്കും സജ്ജയാണെന്നും കല്‍പ്പാത്തി സ്വദേശിയായ ബേബി പറയുന്നു. മന്ദക്കര ഗണപതിയെ സാക്ഷിയാക്കി സത്യം ചെയ്തുകൊണ്ടാണ് യുവതിയുടെ വീഡിയോ അവസാനിക്കുന്നത്.
ശബരിമലയില്‍ അയ്യപ്പനെ കാണാന്‍ സ്ത്രീകള്‍ വെമ്ബല്‍ കൊണ്ടതാണ് കേരളത്തില്‍ വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് പറഞ്ഞുകൊണ്ടുള്ള ഇവരുടെ വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നാല്‍പ്പത്തൊന്ന് ദിവസം വൃതമെടുത്ത് ശബരിമലയില്‍ പോകാന്‍ നിങ്ങളെക്കൊണ്ടാകുമോ. നാണമില്ലാത്ത ജന്മങ്ങളാണോ നിങ്ങള്‍ എന്നൊക്കെയായിരുന്നു അന്ന് ബേബി വീഡിയോയില്‍ ചോദിച്ചിരുന്നത്.

