ശബരിമലയിലെ നിരോധനാജ്ഞ അവസാനിച്ചു

സന്നിധാനം: ശബരിമലയിലെ നിരോധനാജ്ഞ ഇന്നലെ അര്‍ദ്ധരാത്രി അവസാനിച്ചു. നിരോധനാജ്ഞ നീട്ടേണ്ടെന്ന് ജില്ലാ ഭരണകൂടവും പൊലീസും നിലപാട് എടുത്തു. അടിയന്തരസാഹചര്യം ഉണ്ടെങ്കില്‍ മാത്രം ഇനി നിരോധനാജ്ഞ പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് തീരുമാനം. നിലവില്‍ വിന്യസിച്ച പൊലീസില്‍ ഒരു വിഭാഗത്തെ വെള്ളിയാഴ്ച പിന്‍വലിക്കും.
