KOYILANDY DIARY

The Perfect News Portal

ശക്തൻകുളങ്ങരയിൽ പ്ലാവ് കൊത്തൽ ഇന്ന്

കൊയിലാണ്ടി: വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായി പ്ലാവ് കൊത്തൽ കർമ്മം ഇന്ന്. മാർച്ച് 2 മുതൽ 7വരെ നടക്കുന്ന മഹോത്സവത്തിന് തുടക്കം കുറിക്കുന്ന പ്ലാവ് കൊത്തൽ ചടങ്ങ് വിയ്യൂർ അരോത്ത് കണ്ടി കല്യാണി അമ്മ എന്നവരുടെ വീട്ടുപറമ്പിലാണ് നടക്കുന്നത്. കൊടിയേറ്റത്തിനുള്ള മുള മുറിക്കൽ ചടങ്ങ് മാർച്ച് 2ന് കാലത്ത് കിഴക്കെ തയ്യിൽ രഘുനാഥ്, കുറുമയിൽ നടുവത്തൂർ എന്നവരുടെ വീട്ടുപറമ്പിൽ നടക്കും. കൊടിയേറ്റ ദിവസം കരിമരുന്ന് പ്രയോഗം, സമൂഹസദ്യ, ഇരട്ടത്തായമ്പക, കോഴിക്കോട് സൃഷ്ടി കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന നാടകം “നമ്മൾ” എന്നിവ നടക്കും.
3ന് കൊച്ചു കലാകാരൻമാരുടെ മേളം, ക്ഷേത്രം വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിര, ശുകപുരം രഞ്ജിത്, സദനം അശ്വിൻ മുരളി എന്നിവർ അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക, കൈരളി കലാ-സാംസ്കാരിക വേദി അവതരിപ്പിക്കുന്ന കൈരളി നൈറ്റ്, 4ന് കോട്ടപ്പുറം കുടവരവ്, മഞ്ഞുമ്മൽ മഹാദേവൻ- ഏറണാകുളം അവതരിപ്പിക്കുന്ന തായമ്പക, അരങ്ങോല വരവ്, ഗാനമേള, മുല്ലക്കാൻ പാട്ടിനെഴുന്നള്ളത്ത്, പാണ്ടിമേളം, തേങ്ങ ഏറുംപാട്ടും.
5ന് വൈകീട്ട് കലാമണ്ഡലം സുരേഷ് കാളിയത്ത് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, കണലാടി വരവ്, വെടിക്കെട്ട്, ചൊവ്വല്ലൂർ മോഹനൻ വാര്യരുടെ തായമ്പക, 6ന് പ്രധാന ദിവസം കാലത്ത് ആനയൂട്ട്, കഴകത്ത് വരവ്, തുടർന്ന് ആഘോഷ വരവുകൾ, ഉച്ചക്ക് ശേഷം തിരുവായുധം വരവ്, വിവിധ തിറകൾ, തിടമ്പ് വരവ്, പൊതുജന കാഴ്ചവരവ്, തണ്ടാൻ വരവ്, താലപ്പൊലി, കാലിക്കറ്റ് മ്യൂസിക്കൽ വൈബിൻ്റെ ഗാനമേള, കരിമരുന്ന് പ്രയോഗം, പുലർച്ചെയോടെ വേളിത്തിരിവെക്കൽ, കനൽ നിവേദ്യം, കനലാട്ടം, സമാപന ദിവസം 7ന് രാത്രി ആറാട്ടിനെഴുന്നള്ളിപ്പ്, പാണ്ടിമേളം, വാളകം കൂടലിന് ശേഷം കരിമരുന്ന് പ്രയോഗം എന്നിവ നടക്കും