വ്യാപാര്‍ ഉത്സവ് നാളെ വ്യാപാരി ട്രേഡ് സെന്റര്‍ ഗ്രൗണ്ടില്‍ ആരംഭിക്കും
കോഴിക്കോട്: നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ വ്യാപാര മാന്ദ്യത്തെ നേരിടാന്‍ കേരള വ്യാപാരി വ്യവസായി സമിതി ആവിഷ്കരിച്ച വ്യാപാര മേളയായ വ്യാപാര്‍ ഉത്സവ് നാളെ ഓയിറ്റി റോഡിലെ വ്യാപാരി ട്രേഡ് സെന്റര്‍ ഗ്രൗണ്ടില്‍ ആരംഭിക്കും.
മൊബൈല്‍ ഫോണ്‍, ഗൃഹോപകരണങ്ങള്‍, തുണിത്തരങ്ങള്‍, മോട്ടോര്‍ എക്സ്പോ, കുടുംബശ്രീ ഉത്പന്നങ്ങള്‍, നാടന്‍ ഭക്ഷണം ലഭ്യമാക്കുന്ന ഫുഡ്കോര്‍ട്ട്, മൊബൈല്‍ സര്‍വ്വീസ് വെഹിക്കിള്‍, ചപ്പല്‍സ് തുടങ്ങിയവയുടെ സ്റ്റാളുകള്‍ മേളയിലുണ്ടാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് വ്യാപാര്‍ ഉത്സവ് സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും കലാസാംസ്കാരിക പരിപാടികള്‍ ഉണ്ടാകും.

നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങള്‍ മേളയുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.എം. റഫീഖ്, ജനറല്‍ കണ്‍വീനര്‍ സി.വി. ഇഖ്ബാല്‍, ട്രഷറര്‍ എം. കുഞ്ഞുമോന്‍, ജോ. കണ്‍വീനര്‍മാരായ പി. പ്രദീപ് കുമാര്‍, നിസാര്‍ അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
