KOYILANDY DIARY

The Perfect News Portal

വ്യാജ വാര്‍ത്ത നല്‍കിയ ഏഷ്യാനെറ്റിനും വിനു വി ജോണിനും സോഷ്യല്‍ മീഡിയ വക പൊങ്കാല

തിരുവനന്തപുരം : കേരള സര്‍ക്കാരിനെതിരെ നിരന്തരമായി വ്യാജ വാര്‍ത്തകള്‍ നല്‍കിയ എഷ്യാനെറ്റ് ന്യൂസിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പൊങ്കാല. കൊച്ചിയിലുണ്ടായ ബോട്ടപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സ്ത്രീയുടെ ഓക്സിജന്‍ മാസ്കിനകത്തൂടെ മൈക്ക് കൊണ്ടുചെന്നുള്ള റിപ്പോര്‍ട്ടിംഗ് നടത്തിയ ഏഷ്യാനെറ്റിന്റെ മാധ്യമപ്രവര്‍ത്തന രീതിയെ വലിയ വിമര്‍ശനത്തേടെയാണ് സമൂഹമാധ്യമങ്ങള്‍ നേരിട്ടത്. പരിഹാസവും ഒപ്പം എതിര്‍പ്പും ഒരുപോലെ ഉയര്‍ന്നു.

എഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ മൈക്ക് മാസ്കിനകത്തേക്ക് കടത്തിവച്ചിരിക്കുന്ന ചിത്രം പ്രചരിച്ചതാണ് വിമര്‍ശനത്തിനിടയാക്കിയത്. മാധ്യമ അധാര്‍മികതയാണ് ഇവിടെ വിമര്‍ശിക്കപ്പെട്ടതെങ്കില്‍, വ്യാജ വാര്‍ത്ത പടച്ചുവിട്ടതാണ് പിന്നീടുള്ള പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചത്.മുഖ്യമന്ത്രി പിണറായി വിജയന്റെ ബുള്ളറ്റ് പ്രൂഫ് കാറിനെക്കുറിച്ചായിരുന്നു വ്യാജപ്രചാരണം.

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ കേരളം നടുങ്ങി നില്‍ക്കുമ്ബോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങുന്നു എന്ന് ഏഷ്യാനെറ്റ് വാര്‍ത്ത നല്‍കുകയായിരുന്നു. എന്നാലീ വാര്‍ത്ത തെറ്റായിരുന്നു. ഏഷ്യാനെറ്റ് ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയെ സോഷ്യല്‍ മീഡിയ പൊളിച്ചടുക്കി. പജേറോ സ്പോര്‍ട്ട് ബുള്ളറ്റ് പ്രൂഫാക്കി വാങ്ങുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.

Advertisements

എന്നാല്‍ മുഖ്യമന്ത്രിക്ക് വേണ്ടി വാഹനം വാങ്ങുന്നു എന്ന വാര്‍ത്ത തെറ്റാണെന്നും കേരളത്തില്‍ എത്തുന്ന വിഐപികള്‍ക്കാണ് ഇത്തരം ബുള്ളറ്റ പ്രൂഫ് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് എന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതോടെ ഏഷ്യാനെറ്റിനും ന്യൂസ് അവതാകരന്‍ വിനു വി ജോണിനും സോഷ്യല്‍ മീഡിയയുടെ പൊങ്കാല തുടരുകയായിരുന്നു

വിനു വി ജോണിന്റെ ട്വിറ്റര്‍ പേജില്‍ കയറിയാണ് ആളുകള്‍ പ്രതിഷേധമറിയിച്ചത്. എന്നാല്‍ അവിടം കൊണ്ടും അവസാനിച്ചില്ല. സിപിഐ എം ജാഥാ ക്യാപ്റ്റന്‍ രോഗിയുമായി പോകുന്ന കാറിനെ തൊഴിച്ചെന്ന വാര്‍ത്തയായിരുന്നു അടുത്ത വ്യാജന്‍. ഇതും ഏഷ്യാനെറ്റിനും അവതാകരകനും വലിയ വിമര്‍ശത്തിന് കാരണമായി.

എന്നാല്‍ പിന്നീട് വിനു തന്നെ ഇതിന് മറുപടിയുമായി എത്തുകയായിരുന്നു. അസത്യ പ്രചാരകരോട് ഒരു വാക്ക് മുഖ്യമന്ത്രിക്കായി ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങുന്നു എന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് കൊടുത്തിട്ടില്ല. വാര്‍ത്ത തെറ്റെന്ന് പിണറായി പറഞ്ഞത് കൊടുത്തിട്ടുമുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് വധം തുടരട്ടെ, എന്നാണ് വിനു വി ജോണ്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ വിമര്‍ശനത്തില്‍ പ്രകോപിതനായ ന്യൂസ് അവതാകരകന്‍ ഓണ്‍ലൈന്‍ മാധ്യമത്തില്‍ വരുന്ന വാര്‍ത്തകള്‍ക്ക് അവരോട് മറുപടി ചോദിക്കണമെന്നും ഏഷ്യാനെറ്റ് ന്യൂസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് താന്‍ പറയുന്നത് എന്നും പറയുകയായിരുന്നു. ഏഷ്യാനെറ്റ് വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് അടക്കം പോസ്റ്റ് ചെയ്താണ് സോഷ്യല്‍ മീഡിയ പ്രതിഷേധിക്കുന്നത്.

തെറി പറഞ്ഞും അച്ഛന് വിളിച്ചും പേടിപ്പിക്കാമെന്ന് കരുതുന്ന സൈബര്‍ സഖാക്കളേ, നിങ്ങള്‍ക്ക് നല്ല നമസ്കാരം! നിങ്ങളുടെ വിരട്ടില്‍ പണിനിര്‍ത്തി പോകാന്‍ വേറെ ആളെ അന്വേഷിക്കുക. വിമര്‍ശനങ്ങള്‍ പൂര്‍ണ്ണ മനസ്സോടെ സ്വീകരിക്കും. തെറ്റുകള്‍ തിരുത്തും. പക്ഷെ പേടിക്കില്ല, ഒരിക്കലും എന്നാണ് ആക്ഷേപത്തിന് വിനു വി ജോണ്‍ നല്‍കിയിരിക്കുന്ന മറുപടി.

Leave a Reply

Your email address will not be published. Required fields are marked *