വൈദ്യുതിയുടെ അമിതപ്രവാഹം നാശങ്ങള്‍ വരുത്തി

കൊയിലാണ്ടി: വൈദ്യുതിയുടെ അമിതപ്രവാഹം നാശങ്ങള്‍ വരുത്തി. പൂക്കാട് വൈദ്യുതി സെക്ഷനു കീഴില്‍ അരങ്ങാടത്തു ഭാഗത്താണ് തിങ്കളാഴ്ച ഏഴരയോടെ വൈദ്യുതി അമിതമായെത്തിയത്. ഇതോടെ വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുകയായിരുന്ന ഉപകരണങ്ങള്‍ക്ക് നാശം സംഭവിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് വൈദ്യുതി കൂടുതല്‍ പ്രവഹിക്കാന്‍ കാരണമെന്ന് സെക്ഷന്‍ ഓഫിസില്‍നിന്ന് അറിയിച്ചു.
